സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർ ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് തീരുമാനം. പൊലിസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരി ശോധന നടത്താൻ എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. അപകട മേഖലകളിൽ പൊലീസും എം.വി.ഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
എ.ഐ കാമറ ഇല്ലാത്ത റോഡുകളിൽ ഉടൻ കാമറകൾ സ്ഥാപിക്കാൻ ട്രാഫിക് ഐ.ജിക്കു യോഗം നിർദേശം നൽകി. റോഡപകടങ്ങൾ കുറയ്ക്കാൻ നടത്തിയ പഠന റിപ്പോർട്ടുകളിലെ ശുപാർശകൾ അടിയന്തരമായി നടപ്പാക്കാനും നേരത്തേ സർക്കാർ തലത്തിൽ തീരുമാനമെടുത്തിരുന്നു. പഠന റിപ്പോർട്ടു കളിലെ ശുപാർകൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന് മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, റോഡ് സുരക്ഷാ അതോറിട്ടി, നാഷനൽ ഹൈവേ അതോറിട്ടി, പൊതുമരാമത്ത് ദേശീയ പാത വിഭാഗം, പൊലീസിലെയും ഉന്നതരുടെ യോഗം ഗതാഗത മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
Discussion about this post