ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍പോയ നടന് സിദ്ദിഖ് ഒളിവില്‍ കഴിയുന്നത് കേരളത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലാണ് പോയതെന്നും പറയുന്നു.
ഹൈക്കോടതിവിധി വന്നതിനുപിന്നാലെ സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടില്‍ തിങ്കളാഴ്ച സിദ്ദിഖിന്റെ കാര്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞിരുന്നു. സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവച്ചാണ് ഫോണ്‍ ആക്ടീവായതെന്ന് പോലീസ് പറയുന്നു. നിയമസാധ്യതകള്‍തേടി സിദ്ദിഖിന്റെ മകനടക്കമുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയാല്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് നടത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ് സിദ്ദിഖിനെ ഒൡവില്പോകാന് സഹായകമായതും.
Discussion about this post