വന നിയമ ഭേദഗതി ബില്ല് ജനുവരിയോടെ പ്രാബല്യത്തിൽ വരും. കർശന വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ നിയമ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 25000 രൂപ പിഴ ഈടാക്കും. ജനുവരിയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമമാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ.
പുതിയ നിയമം വരുന്നതോടെ വനത്തിലൂടെ സഞ്ചരി ക്കുന്നതും വനാതിർത്തിയിലെ പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. അനുമതിയില്ലാതെ പ്രവേശിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫിസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയാടിസ്ഥാനത്തിൽ ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വയ്ക്കാം. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകു ന്ന വ്യവസ്ഥകളും ഇതിലുണ്ട്. ഈ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയും ശക്തമാണ്.
വനനിയമ ഭേദഗതി സംബന്ധി ച്ച് നവംബർ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലി ന് മന്ത്രിസഭ അംഗീകാരവും നൽകിയിട്ടുണ്ട്.
Discussion about this post