കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിലെത്തി കുടുങ്ങിയ മൂന്ന് സ്ത്രീകളെ കണ്ടെത്തിയത് 14 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ. അതിനിടെ ഇവർ ആകക്കൂട്ടത്തെ കണ്ട് ഭയന്ന് ഒരു രാത്രി കഴിച്ചു കൂട്ടിയത് പാറക്കെട്ടിന് മുകളിലും.
ബുധനാഴ്ച കാണാതായ പശുവിനെ തിരഞ്ഞാണ് മായാ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിവർ വ്യാഴാഴ്ച വൈകിട്ട് തേക്ക് പ്ലാന്റേഷനിലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിർത്തിയിലാണ് ഇവരുടെ വീട്. കാട്ടിൽ കയറി ആനയെ കണ്ട് ചിതറിയോടിയ ഇവർ ആദ്യം ഒരു മരപ്പൊത്തിൽ ഒളിക്കുകയായിരുന്നു. അവിടേക്കും ആന എത്തിയതോടെ വീണ്ടും ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരുമായുള്ള ഫോൺ ബന്ധം നഷ്ടപ്പെട്ടു. ഇതിനിടെ പശു തിരിച്ചെത്തിയതോടെ വീട്ടുകാർ ആശങ്കയിലായി.
14 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ഉള്ളിലായി അറക്കമുത്തി എന്ന സ്ഥലത്താണ് ഇവരുണ്ടായിരുന്നത്.
Discussion about this post