ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജയം ഉറപ്പാക്കി പ്രിയങ്ക ഗാന്ധി. അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 1,91,460 വോട്ടുകള്‍ക്ക് പ്രിയങ്ക മുന്നിലാണ്.
അതേസമയം ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായ യു.ആര്.പ്രദീപ് വിജയത്തിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന പ്രദീപിന് അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 8677 വോട്ടിന്റെ ലീഡ് ഉണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം നില്ക്കുമ്പോള് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലാണ്.
പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ലീഡ് നില അനുനിമിഷം മാറി മറിയുന്നു. മണ്ഡലത്തിൽ നിലവിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ്. 1400 ൽ അധികം വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫ് വിജയമുറപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി യു..ആർ പ്രദീപ് തൊട്ടു പിന്നിലുള്ള യുഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെക്കാൽ ബഹുദൂരം മുന്നിലാണ്. 9,200ൽ അധികം വോട്ടിന്റെ ലീഡാണ് യു.ആർ. പ്രദീപിന്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന കണക്കനുസരിച്ച് 32,528 വോട്ടുകൾ യു ആര് പ്രദീപ് നേടി. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 2,10,000 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ്.
Discussion about this post