ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വിജയം ഉറപ്പിച്ചു. ആറ് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മൂന്നരലക്ഷം വോട്ടിന് മുകളിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം. 4,81, 689 വോട്ടുകളാണ് ഇതിനോടകം പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്. വോട്ടിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് ഭൂരിപക്ഷം സൂചിപ്പിക്കുന്നത്.
ചേലക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തിയത്. പ്രദീപിന് 64827 വോട്ടും രമ്യ ഹരിദാസിന് 52626 വോട്ടുമാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ രമ്യയ്ക്കെതിരേ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടുകളിലും വന്‍ മുന്നേറ്റമാണ് പ്രദീപ് കാഴ്ചവച്ചത്. കോണ്‍ഗ്രസ് ക്യാമ്പ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന മേഖലകളില്‍പ്പോലും പ്രദീപിന്റെ തേരോട്ടമായിരുന്നു. ബി.ജെ.പി മൂന്നാം സ്ഥാനത്ത് തന്നെയാണെങ്കിലും പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് ആശ്വാസമായി. പി.വി.അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ.സുധീറിന്റെ പ്രകടനം ദയനീയമായിരുന്നു. 3920 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്.
പാലക്കാട് യു.ഡി.എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിന് 16611 വോട്ടിന്റെ ലീഡാണുള്ളത്.
Discussion about this post