വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അതിതീവ്ര ദുരന്തമായി പ്രഖ്യാപനം നടത്തിയെങ്കിലും പ്രത്യേക ധനസഹായം സംബന്ധിച്ച് പ്രഖ്യാപന ത്തിൽ ഒന്നുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാ ജേഷ് ഗുപ്ത, സംസ്ഥാന റവ ന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്. ദുരന്തനിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാ റിയിട്ടുണ്ടെന്നും കേരളത്തിനയച്ച കത്തിൽ കേന്ദ്രം പറയുന്നു.
ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രിതല സമിതിയു ടെ വിലയിരുത്തൽ അനുസരിച്ചാണ് അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ വയനാട് ഉരുൾ പൊട്ടൾ ഉൾപ്പെടുത്തിയതെന്ന് കത്തിൽ പറയുന്നു. വ്യാപ്തി കൊണ്ടും തീവ്രത കൊണ്ടും അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ പെടുന്നതാണിതെന്ന വിലയിരുത്തലാണ് മന്ത്രിതല സമിതിക്ക്. ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങൾ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാ ണ് നൽകേണ്ടത്. ഇതിനോടകം തന്നെ അതിനുള്ള നടപടികൾ ആരംഭിച്ചതായാണ് മനസിലാകുന്നതെന്നും കത്തിൽ പറയുന്നു.
ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള അധികസഹായം നടപടിക്രമങ്ങൾ പൂർ ത്തിയാകുന്നതിനനുസരിച്ച്നൽകും. മന്ത്രിതല സമിതിയു ടെ വിലയിരുത്തൽ ഉൾപ്പെടെ കണക്കിലെടുത്താകും ഇത് തിരുമാനിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് തുക നൽകിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധി രധികസ തരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുക, പുനർനിർമാണത്തിന് സരിച്ച് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. 2,221 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ഇതിലൊന്നിലും വ്യക്തമായ ഒരു മറുപടിയും കേന്ദ്രത്തിൻ്റെ കത്തിൽ പറയുന്നുമില്ല.
Discussion about this post