വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ കൈയിലുള്ള ഫണ്ട് ചിലവഴിക്കാൻ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും പറഞ്ഞു.
ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്കും അറിയിച്ചു. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴി. ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാം. സംസ്ഥാന സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.
Discussion about this post