വയനാട്ടിലെ മുണ്ടകൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗ തീരുമാനം.
രണ്ട് പ്രദേശത്തായിരിക്കും ടൗൺഷിപ്പ് വരിക. 784 ഏക്കറിൽ 750 കോടിയാണ് ടൗൺഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 1,000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗൺഷിപ്പിലുണ്ടാവുക. പുനരധിവാസത്തിന്റെ കരട് മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ഓൺലൈനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയാണ് കരട് അവതരിപ്പിച്ചത്. രണ്ട് ടൗൺഷിപ്പ് ഒറ്റഘട്ടമായി നിർമിക്കാനാണ് ആലോചന.
പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. പദ്ധതിരേഖയിൽ സ്പോൺസർമാരുടെ ലിസ്റ്റ് ഉൾപ്പെടുത്തും. 50 വീടുകൾക്ക് മുകളിൽ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോ ൺസർമാരായി പരിഗണിക്കും. പുനരധിവാസം വേഗത്തിലാക്കാൻ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
പുനരധിവാസ പദ്ധതി അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്യും. ടൗൺഷിപ്പിൻ്റെ നിർമാണച്ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ. ഏജൻസിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗം തീരു മെടുക്കും.
ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ ആദ്യഘട്ട പട്ടിക കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. അഭിപ്രായങ്ങളും ഉന്നയിക്കാൻ 15 ദിവസം സമയം അനുവദിച്ചിട്ടു ണ്ട്. 15 ദിവസത്തിനുള്ളിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലോ വെള്ളാർമല വില്ലേജ് ഓഫിസിലോ വൈത്തിരി താലൂക്ക് ഓഫിസിലോ സബ്കലക്ടറുടെ മെയിലിലോ പരാതിനൽകാം മേപ്പാടി ഗ്രാമപഞ്ചായത്തിലും വെള്ളാർമല വില്ലേജിലും പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി പകുതിയോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Discussion about this post