വയനാട്ടിൽ ഉരുൾ പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വീടുകൾ നിർമിച്ച് നൽകുന്നവർക്കായി സർ ക്കാർ പ്രത്യേക വെബ് പോർട്ടൽ തയാറാക്കുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
100ൽ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോഗമാണ് ഓൺലൈനായി ചേർന്നത്. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് പോർട്ടൽ തയാറാക്കുക. സ്പോൺസർ മാരുടെ വിവരങ്ങളും ഭാവിയിൽ വരാനുള്ളവർക്കുള്ള സംവിധാനവും ഇതിൽ ഉണ്ടാകും. ഓരോരുത്തർക്കും സവിശേഷമായ ഐ.ഡി നൽകും. ഓൺലൈൻ പെയ്മെന്റ് ഓപ്ഷനുണ്ടാകും. സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും അംഗീകാരങ്ങളും നൽകും. ഇതിനുവേണ്ടി ഒരു സ്പെഷ്യൽ ഓഫിസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പി.ഐ.യു പ്രവർത്തനം അവലോകനം ചെയ്യും.
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന തുക പ്ര ത്യേക അക്കൗണ്ടിലാകും സൂക്ഷിക്കുക. സി.എം.ഡി.ആർ.എഫിൽ വയനാടിനായി ലഭി ച്ച തുക കൂടി ഈ അക്കൗണ്ടി ലേക്കു മാറ്റുന്നതിനും ആലോചനയുണ്ട്.
നിർമാണം സംബന്ധിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ വൈകാതെ കരാറുണ്ടാക്കും. ഇതിനുള്ള കരട് തയാറായിട്ടുണ്ട്.
ഒരു വീടിന് 30 ലക്ഷം രൂപ നിർമാണ ചെലവ് ആകുമെന്ന പുതിയ വ്യവസ്ഥ കാരണം സ്പോൺസർമാരിൽ പലരും പിന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് സൂചന. എങ്കിൽ പുതിയ സ്പോൺസർ മാരെ കണ്ടെത്തേണ്ടി വരും.
ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ എ.ജിയുടെ നിയമോപദേശം തേടി. എസ്റ്റേറ്റ് ഭൂമി കൈവശമുള്ളവരുമായി കരാറിൽ ഏർപ്പെടാനുള്ള ഹൈക്കോടതി വിധി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധി ച്ചാണു നിയമോപദേശം തേടിയത്.
Discussion about this post