ഉത്തര്‍പ്രദേശിലെ വാരാണസി ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപിടുത്തം. 200ഓളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടോളം ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനെത്തിയത്. രണ്ട് മണിക്കൂറെടുത്താണ് തീയണച്ചത്. സംഭവത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിരീക്ഷണം. ബൈക്കുകള്‍ക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഭൂരിഭാഗവും റെയില്‍വേ ജീവനക്കാരുടേതാണ്.
Discussion about this post