ഏതു ജില്ലയിൽ താമസിക്കുന്നയാൾക്കും ഇനി സംസ്ഥാനത്തെവിടെയും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് നിബന്ധനകളിൽ സുപ്രധാന മാറ്റം വരുത്തി മോട്ടോർവാഹനവകുപ്പ്. ഇനി മുതൽ വാഹനങ്ങൾ സംസ്ഥാനത്തെ ഏത് ആർടി ഓഫിസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതരത്തിലാണ് ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയത്. ഇതോടെ കേരളത്തിൽ മേൽവിലാസമുള്ള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർ.ടി ഓഫിസിലും വാഹനം രജിസ്റ്റർ ചെയ്യാനാകും.
വാഹന ഉടമയുടെ മേൽവിലാസമുള്ള ആർ.ടി.ഒ പരിധിയിൽ തന്നെ രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർകോട് ഉള്ളയാൾക്ക് തി രുവനന്തപുരത്തെ ആർ.ടി ഓഫിസിൽ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം. ഈ സൗകര്യം കാരണം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയു ള്ള പ്രധാന നഗരങ്ങളിലെ രജിസ്ട്രേഷൻ നമ്പറുകൾക്ക് ആവശ്യക്കാർ ഏറുന്നത് വെല്ലു വിളിയാകുമോ എന്ന് ആശങ്ക
ജോലിക്കായും ഇതര ജില്ലകളിൽ താൽക്കാലികമായി താമസിക്കുന്നവർക്കും രജിസ്ട്രേഷൻഷൻ നടത്താമായിരുന്നെങ്കിലും അതിന് നി ബന്ധനകൾ ഏറെയുണ്ടായിരുന്നു. ജോലിക്കായി എത്തിയവരാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ വിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ ഹാജരാക്കിയാൽ മാത്രമായിരുന്നു രജിസ്ട്രേഷന് അനുമതി. എന്നാൽ പുതിയ തീരുമാനത്തോടെ, കട മ്പകളൊന്നുമില്ലാതെ ആർക്കും ഏത് ആർ. ടി ഓഫിസിലും വാഹനം രജിസ്റ്റർ ചെയ്യാം.
ഉടമ താമസിക്കുന്നതോ ബിസിനസ് നട ത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർ.ടി .ഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ഈയിടെ ഹൈക്കോടതി ഉത്തര വിട്ടതോടെയാണ് മാറ്റത്തിന് വഴിയൊരുങ്ങിയത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയത്. റോഡ് ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രജിസ്റ്റർ ചെയ്ത ആർ.ടി ഓഫിസിനായിരിക്കും ഉത്തരവാദിത്വം.
Discussion about this post