കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതികളുടെ കാലാവധി 2026 ജനുവരി 25വരെ നീട്ടി സർക്കാർ ഉത്തരവിട്ടു. ഭരണസമിതികളുടെ മൂന്നുവർഷ കാലാവധി ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് കാലാവധി ദീർഘിപ്പിച്ച് ഉത്തരവായത്.
2025 ജനുവരി 25വരെയാണ് നിലവിൽ ഭരണസമിതികളുടെ കാലാവധി അവസാനിക്കുക. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ് വിഭജനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹ ചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നു വ്യക്തമാക്കി കുടുംബശ്രി എക്സിക്യൂട്ടിവ് ഡയറക്ടർ നവംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വാർഡ് വിഭജനം നടക്കുമ്പോൾ അയൽക്കൂട്ടങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസുകളും പുനഃക്രമീകരിക്കേണ്ടതായി വരും. നിലവിലെ വാർഡുകൾക്കു പുറമെ പുതുതായി രൂപീകരിക്കുന്ന വാർഡുകളിൽ ഉൾപ്പെടെ സംഘടനാ സംവിധാനം ഒരുക്കേണ്ടതിനാൽ വാർഡ് വിഭജനത്തിനു ശേഷം ത്രിതല സംഘടനാ സംവിധാനത്തിലെ ഭാരവാഹികളു ടെ തെരഞ്ഞെടുപ്പ് നടത്തുന്നതാകും ഉചിതമെന്നായിരുന്നു അന്നത്തെ റിപ്പോർട്ട് ഈ സാഹചര്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന കുടുംബശ്രീ ഗവേണിങ് ബോഡി യോഗം ഈ വിഷയം പരിശോധിച്ച് ഭരണസമിതികളുടെ കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടി ജനുവരി 25 വരെയാ ക്കാൻ സർക്കാരിന് ശുപാർശ സമർപ്പിക്കാനും തീരുമാനിച്ചു. ഈ ആവശ്യം പരിശോധിച്ച് സി.ഡി.എസ് ബൈലോ പ്രകാരമുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദി ച്ചാണ് കുടുംബശ്രീ ത്രിതല സം ഘടനാ സംവിധാനത്തിലെ ഭര ണസമിതി ഭാരവാഹികളുടെ കാലാവധി 2026 ജനുവരി 25 വരെ ദീർഘിപ്പിച്ച് ഉത്തരവായത്.
Discussion about this post