സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കലക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മിഷൻ അനുമതി നൽകി.
ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭി പ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കല ക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം.
ജില്ലാ കലക്ടർ മുഖേനയാണ് ഇതുസം ബന്ധിച്ച അന്വേഷണം നടത്തുക. അന്വേ ഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാ തിക്കാരിൽ നിന്ന് നേരിട്ട് വിവരശേഖരണം നടത്തും.
പുതുക്കിയ മാനദണ്ഡപ്രകാരം ഗ്രാമപ ഞ്ചായത്തുകളിൽ 1375 വാർഡുകളും മുനി സിപ്പാലിറ്റികളിൽ 128 വാർഡുകളും കോ ർപറേഷനുകളിൽ ഏഴ് വാർഡുകളും പു തുതായി നിലവിൽവരും.
Discussion about this post