ബോംബ് ഭീഷണി വർധിച്ചുവരുന്നത് വിമാനയാത്രികരെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകളൊഴിവാക്കാൻ കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. പുതുക്കിയ പദ്ധതിപ്രകാരം ഭീഷണി വന്നാലുടൻ യാത്രികരുടെ വിശദാംശങ്ങളുടെ പരിശോധന ആദ്യം നടത്തണം. ഈ പരിശോ ധന വിമാനത്തിൽ ഏതെങ്കിലും വി.ഐ.പി. യാത്രക്കാരുണ്ടോയെന്ന് കണ്ടെത്താനാണ്. അങ്ങനെയുണ്ടെന്ന് സ്ഥിരീകരിച്ചാലുടൻ എല്ലാ സുരക്ഷാ പ്രോട്ടക്കോൾ നടപടികളും ഊർജിതമാക്കും.
ഭീഷണി യഥാർഥത്തിലുള്ളതാണോ വ്യാജമാണോയെന്ന് കൃത്യമായി കണ്ടെത്താൻ സമഗ്ര പരിശോധനക്ക് സുരക്ഷാസമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിന് മാർഗരേഖയിൽ പറയുന്നു. ഭീഷണി മുഴ ക്കുന്നയാളുടെയോ സംഘടനയുടെ യോ സാമൂഹിക മാധ്യമ മേൽവിലാസം വ്യാജമാണോ എന്ന് സമിതി സൂക്ഷ്മമായി പരിശോധിക്കും. ഭീഷണി പ്പെടുത്തുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ, ഭീഷണിക്ക് പിന്നിൽ സാമൂ ഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടോ, അന്താ രാഷ്ട്രതലത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. വിമാനത്തിൻ്റെ ടേക്ക് ഓഫിന് മുൻപ് ആളുകളെ ഒഴിപ്പിക്കൽ, അടിയന്തര ലാൻഡിങ്, യാത്രക്കാരെയും അവരുടെ സാധനങ്ങളുടെയും സമഗ്രപരിശോധന വീണ്ടും നടത്തൽ എന്നിവയെക്കെല്ലാം മുൻപായിരിക്കും സമിതി ഭീഷണിയുടെ സ്വഭാവം പരിശോധിക്കുക.
നിലവിലെ രീതിയനുസരിച്ച് ഏതെങ്കിലും ഭീഷണിയുണ്ടായാലുടൻ ബന്ധപ്പെട്ട വിമാനത്താവളത്തിൽ പരിശോധനാ സമിതി ചേർന്ന് ഭീഷണി ഗൗരവത്തിലുള്ളതാണോ, വ്യാജമാണോ എന്ന് പരിശോധിക്കാറുണ്ട്. പുതിയ പശ്ചാത്തലത്തിൽ ബഹുതലങ്ങളിലുള്ള പരിശോധനയ്ക്ക് സമിതി തയാറാവും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സി.ഐ.എസ്.എഫ്, പൊലീസ് എയർപോർട്ട് ഓപ്പറേറ്റർ, എയർ ലൈൻ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതിനിധികളടങ്ങുന്നതാണ് സമിതി. ആവർത്തിച്ചുണ്ടാകുന്ന ബോംബ് ഭീ ഷണികൾ കാരണം വിമാനക്കമ്പനികൾക്ക് മണിക്കൂറിൽ 13 മുതൽ 17 ലക്ഷം വരെ രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്നാണ് കണക്ക്.
Discussion about this post