വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് നൽകുന്ന ധന സഹായം പലിശ സഹിതം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. പദ്ധതിക്കായി കേന്ദ്രം നൽകാമെന്നു പറ ഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) വായ്പയായാണ് നൽകുന്നതെന്നും ഇതുപലിശ സഹിതം തിരിച്ചടയ്ക്കണമെന്നും വ്യക്തമാക്കി ഉപാധിവച്ചു. സംസ്ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കേന്ദ്രനടപടിക്കെതിരേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
വി.ജി.എഫ് ലഭിക്കാൻ ത്രികക്ഷി കരാർ ഒപ്പുവയ്ക്കാൻ സംസ്ഥാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണു കേന്ദ്രത്തിന്റെ ഇരുട്ടടി. ഇതു പുനപ്പരിശോധിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തമി ഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വി.ജി.എഫ് അനുവദിച്ചപ്പോൾ നിഷ്കർഷിക്കാതിരുന്ന ഉപാധികളാണ് വിഴി ഞ്ഞത്ത് കേന്ദ്രം ഏർപ്പെടുത്തി യിരിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) മോഡൽ പദ്ധതികൾക്കു സഹായം നൽകു ന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വിഴിഞ്ഞത്തിന് അനുവദി ക്കാൻ 2015 ഫെബ്രുവരി മൂന്നി നാണു തീരുമാനമെടുത്തത്. തുടർന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് നിയോഗിച്ച ഉന്നതതല സമിതി യോഗം ചേർ ന്ന് 817.80 കോടി രൂപ അനുവ ദിക്കാൻ തീരുമാനിച്ചു. വി.ജി.എഫ് ലഭിക്കാനുള്ള ഉപാധിയായി കേന്ദ്രം നൽകിയ പണം സംസ്ഥാന സർക്കാർ നെറ്റ് പ്രസന്റ് വാല്യൂ (എൻ.പി.വി) പ്രകാരം തിരിച്ചടയ്ക്കണമെന്നാണ് ഉന്നതാധികാര സമിതി നിഷ്കർ ഷിക്കുന്നതെന്നു മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിന്റെ ഈ നീക്കത്തിന്റെ പിന്നിൽ അദാനിയാണെന്നാണ് സംശയിക്കപ്പെടുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകാൻ അദാനി ഗ്രൂ പ്പ് വൈകിയിരുന്നു. ആയിരം ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരളം ആവ ശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സൂചനയുണ്ട്.
Discussion about this post