വിവാദത്തിലായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും ഡി .ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇരുവർക്കും സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ അംഗീകരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പൊലി മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ്, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റി യുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ആർ.എസ്.എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, പൂരം അലങ്കോലമാക്കിയെന്ന ആരോപണം, അനധികൃത സ്വ ത്ത് സമ്പാദനത്തിൻ്റെ പേരിൽ വിജിലൻ സ് അന്വേഷണം എന്നിവയൊന്നും 1995 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനു തടസമായില്ല.
സ്ഥാനക്കയറ്റം നൽകുന്നതിൽനിന്ന് ഇരുവരേയും മാറ്റി നിർത്താനുള്ള കാ രണങ്ങളല്ല ഇതൊന്നുമെന്ന നിലപാടി ലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേനിലപാട് തന്നെയാണ് സ്ക്രീനിങ് കമ്മിറ്റിയും എടുത്തത്. വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ടു മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് കമ്മിറ്റി അധ്യക്ഷ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ശുപാർശയിൽ പറയുന്നുണ്ട്.
ഇപ്പോഴത്തെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നി ന്സർവിസിൽനിന്ന് വിരമിക്കുന്ന സാഹച ര്യത്തിലാണ് അജിത്കുമാറിന് സ്ഥാനക്കയറ്റ സാധ്യതയുള്ളത്.
Discussion about this post