വിവാഹിതരല്ലെങ്കിൽ പങ്കാളിക്കെതിരായ സ്ത്രീയുടെ പരാതിയിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈ ക്കോടതി. നിയമപ്രകാരം വിവാ ഹിതരല്ലാത്തതിനാൽ ഭാര്യാ ഭർതൃ ബന്ധം നിലനിൽക്കുന്നില്ലെന്നും പങ്കാളിയെ ഭർത്താവായി കണക്കാക്കാനാവില്ലെന്നും വി ലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ നിരീക്ഷണം. തുടർന്ന് തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കി.
ആദ്യ വിവാഹബന്ധം വേർപെടുത്താത്ത യുവതിയും ഹർജിക്കാരനും 2009ലാണ് ഒന്നിച്ച് താമസം തുടങ്ങിയത്. രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് 2013ൽ കുടുംബ കോടതിയുടെ വിധിയുമുണ്ട്.
ഒരുമിച്ചു ജീവിച്ച സമയത്ത് ഹരജിക്കാരൻ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ, ഭർത്താവോ ഭർതൃ ബന്ധുക്കളോ ഉപദ്രവിക്കുന്നത് മാത്രമാണ് ഗാർഹിക പീഡന നിയമ വ്യവസ്ഥയുടെ നിർവചനത്തിൽ വരുന്നതെന്നും ഭർത്താവല്ലാത്ത തനിക്കെതിരേ ഇത് നിലനിൽക്കില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. സുപ്രിംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി, യുവാവിൻ്റെ വാദം ശരിവച്ച് കേസിൻ്റെ തുടർ നടപടികൾ റദ്ദാക്കുകയായിരുന്നു. നിയമപരമായി ഭർത്താവല്ലാത്തതിനാൽ ഈ വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യം ഏതു കാലഘട്ടത്തിൽ നടന്നതായാലും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Discussion about this post