കാസർകോട് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപ കടത്തിൽ പരിക്കേറ്റ രണ്ടു പേർ മരിച്ചു. അതിനിടെ കേസിലെ പ്രതികൾക്ക് ഹൊസ്ദുർഗ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.
വെടിക്കെട്ട് അപകടത്തിൽ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു പേരാണ് മരണപ്പെട്ടത്. നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെൻ്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സന്ദീപ് ആണ് മരിച്ച ഒരാൾ. ശനിയാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്.
ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് (38) ആണ് ഇന്ന് രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ പ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. മരിച്ച സന്ദീപും രതീഷും സുഹൃത്തുക്കളാണ്.
പരേതനായ അമ്പൂഞ്ഞി – ജാനകി ദമ്പതികളുടെ മകനാണ് രതീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.
പരിക്കേറ്റ100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറം കെ.ടി ഭരതൻ, വെടിമരുന്നിനു തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവരുടെ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.
ഹൊസ്ദുർഗ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയി രുന്നു. എന്നാൽ പൊലിസ് അപ്പീൽ നൽകുന്നതിനുമുൻപേ സെഷൻസ് കോടതി ജാമ്യം റദ്ദാക്കി.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വലിയ അപകടമുണ്ടായത്. പുലർച്ചെ 12.15- ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു
Discussion about this post