വേതനം വർധിപ്പിക്കാൻ കഴിയില്ലെന്ന് സർ ക്കാർ അറിയിച്ചതോടെ തിങ്കളാഴ്ച മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം.
ധന, ഭക്ഷ്യവകുപ്പ് മന്ത്രിമാരുമായാണ് വ്യാപാരികൾ ചർ ച്ച നടത്തിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ചർച്ചയിൽ വ്യക്തമാക്കി. വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേലും ചർച്ചകൾ നടത്തി.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന മന്ത്രിമാരുടെ നിലപാട് വ്യാപാരികൾ തള്ളുകയായിരുന്നു. ആറുമാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ട് എട്ടു വർഷം കഴിഞ്ഞുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇരുവിഭാഗവും തങ്ങളുടെ നിലപാടുക ളിൽ ഉറച്ചുനിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാമെന്ന് ഉറപ്പു നൽകിയ സാഹചര്യത്തിൽ വ്യാപാരികൾ സമരത്തിൽനിന്ന് പിന്മാറണമെന്ന് യോഗത്തിനുശേഷം മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ ഏഴു വർഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യ ത്തിൽ മറ്റൊരു മാർഗവുമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.
വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പൂർണമായി സ്തംഭിക്കും.
Discussion about this post