മലയാളി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയിലാണ് മലയാളി ദമ്പതികളായ റഹ്മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍. ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഇവരാണെന്ന് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തിയത്.












Discussion about this post