ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പത്തു ശതമാനം അധിക നികുതി ചുമത്തി വ്യാപാരയുദ്ധം പ്രഖ്യാപിച്ച അമേരിക്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും 15 ശതമാനവും അസംസ്കൃത എണ്ണയ്ക്ക് പത്തുശതമാനവും ചൈന തീരുവ ഏർപ്പെടുത്തി. സെർച്ച് എഞ്ചിൻ ഗൂളിനെതിരെ വിശ്വാസവഞ്ചനയ്ക്ക് ചൈന അന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 നികുതി ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ കാനഡയും മെക്സി ക്കോയും അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് സമാനമായി തീരുവ ഏർപ്പെടുത്തി. ഇരു രാജ്യവും ശക്തമായി പ്രതികരിച്ചതോടെ ട്രംപ് നിലപാട് മയപ്പെടു ത്തി. അധിക തീരുവ പ്രാബല്യത്തിലാക്കുന്നത് 30 ദിവസം വൈകിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post