ഈ തീര്‍ഥാടന കാലയളവില്‍ ഇതുവരെ ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം അരക്കോടി കവിഞ്ഞു. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 50,86,667 പേരാണ് ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. 40,95,566 തീര്‍ഥാടകര്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനായി എത്തി. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതല്‍ ബുധനാഴ്ച ഉച്ചവരെ 9,91,101 തീര്‍ഥാടകരും ദര്‍ശനം നടത്തി.
തരക്ക് കാരണം മകരവിളക്ക് ഉത്സവ ദിവസവും അതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂവിന്റെയും സ്പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലേയ്ക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വരും ദിവസങ്ങളില്‍ പമ്പയില്‍ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് തീരുമാനം. പമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഴ് കൗണ്ടറുകളും നിലയ്ക്കലേയ്ക്ക് മാറ്റും. നിലയ്ക്കല്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജര്‍മന്‍ പന്തലിലേയ്ക്കാണ് കേന്ദ്രം മാറ്റുന്നത്.
നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രത്തില്‍ ദിവസവും അയ്യായിരം പേര്‍ക്ക് മാത്രം ബുക്കിങ് നല്കി കടത്തിവിടുകയാണ് ചെയ്യുക. ബാക്കിയുള്ളവര്‍ക്ക് വിരിവച്ച് വിശ്രമിക്കാനുള്ള സ്ഥലവും നിലയ്ക്കലിലുണ്ട്.
Discussion about this post