ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ശബരിമല മണ്ഡലം മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.
വെര്‍ച്വല്‍ ക്യുവിന് പുറമെ പതിനായിരം തീര്‍ത്ഥാടകാരെ പ്രവേശിപ്പിക്കുംവരുന്ന തീര്‍ത്ഥാടകരെ ആരെയും മടക്കി അയക്കില്ല. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇടോയ്ലറ്റ് സൗകര്യവുമുണ്ടാകും.
ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷന്‍ പ്ലാന്‍ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. ഭക്ഷ്യസാധനവില ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വര്‍ധിപ്പിക്കുന്നതിനായി ബി.എസ്.എന്‍.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശുചിത്വമിഷന് ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീന്‍ ഗാര്‍ഡുകളെ നിയോഗിക്കും.വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നര്‍ അരവണ ബഫര്‍ സ്റ്റോക്കുണ്ടാകും.
അരണവണയും അപ്പവും തീര്‍ഥാടകര്‍ക്കും യഥേഷ്ടം ലഭ്യമാക്കും. നിലയ്ക്കലില്‍ പാര്‍ക്കിങ് പൂര്‍ണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാര്‍ക്കിങ് ക്രമീകരണം ഒരുക്കാന്‍ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും.മൂന്ന് കേന്ദ്രങ്ങളില്‍ രേഖകള്‍ പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു
Discussion about this post