ശബരിമലയിൽ ഒരാൾക്കും ദർശനംകിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ ന്റ് പി.എസ്.പ്രശാന്ത്. സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കും. ഓൺലൈൻ ബു ക്കിങ് (വെർച്വൽ ക്യൂ) നടപ്പാക്കുന്നത് തീർഥാടകരുടെ സുരക്ഷയ് ക്കാണ്. ഓൺലൈനിൽ ബുക് ചെയ്യുന്നവർക്ക് 48 മണിക്കൂർ വരെ സാധുത നൽകും.
ദർശനസമയം പുലർച്ചെ മൂന്നു മുതൽ ഒന്നു വരെയും വൈകി ട്ട് മൂന്നു മുതൽ രാത്രി 11 വരെയുമായിരിക്കും. ശബരിമലയിലെത്തു ന്നവരുടെ ആധികാരിക രേഖയാണ് വെർച്വൽ ക്യൂവിലൂടെ ലഭിക്കുന്നത്. ഒരുദിവസം എത്തുന്ന തീർഥാടകരുടെ എണ്ണം മുൻകൂട്ടി അറിയുന്നതിനാൽ തിരക്ക് നിയന്ത്രിച്ച് സുഗമ ദർശനം ഉറപ്പാക്കാനാകും. തീർഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർഥാടനം ഉറപ്പാക്കാൻ അനിവാര്യമാണ്. കഴിഞ്ഞവർഷം തിരക്ക് കാരണം തീർഥാടകരെ വഴിയിൽ തടയേണ്ട സാഹചര്യമുണ്ടായി. ഈ ദിവസങ്ങളിൽ കാൽ ലക്ഷത്തിലധികം പേരാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ എത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബുക്കിങ്ങിന് ആപ്പ് വരുന്നു
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങിനായി മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നേരിട്ട് ഓൺലൈൻ ബുക്കിങ് സാധിക്കാത്തവർക്ക് അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളോട് അനുബന്ധിച്ചും ഇതിനുള്ള സൗകര്യങ്ങളുണ്ടാകും.
Discussion about this post