ശബരിമലയിൽ തീർഥാടകരുടെ തിരക്ക് ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല.
വെള്ളിയാഴ്ച്ച മാത്രം 87216 തീർഥാടകരെത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത് വെള്ളിയാഴ്ചയാണ്. ശനിയും തീർഥാടകരുടെ ഒഴുക്കായിരുന്നു. വൈകിട്ട് ആറ് വരെ 60,528 പേർ ശബരിമലയിൽ എത്തി. ഇതിൽ 8,931 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. മണ്ഡലകാലം ആരംഭിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ ആകെ എത്തിയവർ 5,98,841 ആയി. ഒരു ലക്ഷത്തിലേറെ തീർഥാടകരാണ് മുൻ വർഷത്തേക്കാൾ കൂടുതലായി ശബരിമലയിൽ എത്തിയത്. വെർച്വൽക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂർ ദർശനം അനുവദിച്ചുമാണ് ദർശനം സുഗമമാക്കുന്നത്.
Discussion about this post