തീർഥാടകരുടെ വർതിരക്ക് അനുഭവപ്പെടുന്ന ശബരിമലയിൽ വ്യാഴാഴ്‌ച മാത്രം ദർശനത്തിനെത്തിയത് 96,007പേർ. ഈ സീസണിലെ വലിയ തിരക്കാണിത്. പകൽ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുൽമേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതിൽ 70,000 പേർ വെർച്വൽ ക്യൂ വഴിയും 22,121 പേർ സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.
വെള്ളിയാഴ്ച തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ട്. പകൽ 12 വരെ 54,099 പേർ ദർശനം നടത്തിയപ്പോൾ വൈകിട്ട് അഞ്ചുവരെ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേർ ശബരിമലയിലെത്തി. പകൽ 12വരെ പമ്പ വഴി 51,818 പേരും പുൽമേടുവഴി 2281 പേരുമാണ് എത്തിയത്. ഇതിൽ പോട്ട് ബുക്കിങ് മാത്രം 11,657 പേർ. നവംബർ 15 മുതൽ ഡിസംബർ 19 വരെ ആകെ 4,46,130 പേരാണ് സ്പോട്ട് ബുക്കിങ് ചെയ്‌തത്.
സ്പോട്ട് ബുക്കിങ് വഴി ദർശത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
Discussion about this post