ശബരിമലയില്‍ ദര്‍ശനത്തിനുള്ള സ്പോട് ബുക്കിങ് സംവിധാനം പൂര്‍ണമായി നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ മറ്റൊരു സുവര്‍ണാവസരമായി കണ്ട് വിശ്വാസികളെകൂട്ടാന് ബി.ജെ.പിയുടെ ശ്രമം. ഈ വിഷയത്തില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും തുടങ്ങി.
ബി.ജെ.പിയുടെയും കേരളത്തിലെ സംഘപരവാര്‍ ബന്ധമുള്ള സംഘടനകളുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സ്പോട്ട് ബുക്കിങ് സംവിധാനം നിര്ത്തിയതിനെതിരേയുള്ള പ്രചാരണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല വീണ്ടും സമരകേന്ദ്രമാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ക്ഷേത്ര സംരക്ഷണ സമിതി, ക്ഷേത്രാചാര സഭ, ശബരിമല കര്‍മസമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ പ്രതിഷേധത്തെ യുവതീ പ്രവേശന വിഷയത്തില്‍ ഉണ്ടായ പ്രതിഷേധംപോലെ വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പി. കാത്തിരിക്കുന്നത്. നേരിട്ട് ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാതെ മറ്റു സംഘടനകളിലൂടെ പ്രതിഷേധം വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
അതേസമയം ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയം ബി.ജെ.പിക്ക് സമയരായുധമായി വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസിനും എതിര്‍പ്പുണ്ട്. അതുകൊണ്ട് അനുകൂല സംഘടന സമരം നടത്തുന്നതിനെ നേതൃത്വം എതിര്‍ക്കുന്നുമില്ല. മാത്രമല്ല ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ എന്തുചെയ്യാമെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നുമുണ്ട്.
സ്പോട്ട് ബുക്കിങ്ങ് പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മറ്റി രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭക്തര്‍ പ്രതിഷേധിച്ചാല്‍ വര്‍ഗീയ ശക്തികള്‍ മുതലെടുക്കുമെന്നാണ് ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിനയച്ച കത്തില്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം വിവാദമായ സാഹചര്യത്തില്‍ എതിരാളികള്‍ക്ക് സമയരായുധം നല്‍കാതെ തീരുമാനത്തില്‍ മറ്റെന്തെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
Discussion about this post