രാജ്യത്ത് ശൈശവ വിവാഹങ്ങൾ തടയാൻ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ശൈശവ വിവാഹം വ്യക്തികളുടെ പരമാധികാരത്തിന്റെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവ കാശത്തിന്റെയും ലംഘനമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിൽ നിരവധി പോരായ്മകളുണ്ട്. കുട്ടിക്കാലത്തെ വിവാഹ നിശ്ചയങ്ങൾ തടയുംവിധം ശൈശവ വിവാഹ നിരോധന നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ശുപാർശ ചെയ്തു.
ശൈശവ വിവാഹം തടയാൻ എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിക്കണം. ഇവർക്ക് മറ്റ് ചുമതലകൾ പാടില്ല. ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഫണ്ട് സംസ്ഥാന വനിതാ, ശിശുക്ഷേമ വകുപ്പ് കൈമാറണം. കലക്ടർമാരും എസ്.പിമാരും ശൈശവവിവാഹം തടയാൻ മുൻകൈ എടുക്കണം. ഇത്തരം വിവാഹങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ മജിസ്ട്രേറ്റുമാർ ഉടൻ അത് വിലക്കി ഉത്തരവിറക്കണം. ശൈശവ വിവാഹം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നിടങ്ങളിൽ തടയാനുള്ള പ്രത്യേക യൂണിറ്റ് തുടങ്ങണം. കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണം. വീഴ്ച വഴുത്തുന്ന ഉദ്യോഗ സ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം. ശൈശവ വിവാഹം തടയൽ നിയമത്തെയും ശിക്ഷയെയും കുറിച്ച് വ്യാപക ബോധവൽക്കരണം നടത്തണം എന്നിവയാണ് സുപ്രീം കോടതിയുടെ പ്രധാന മാർഗനിർദേശങ്ങൾ.
Discussion about this post