ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. പ്രസിഡൻ്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ സഖ്യം വ്യക്തമായ ലീഡിൽ മുന്നേറുന്നു. 150 ലേറെ സീറ്റുകൾ എൻ.പി.പിക്ക് ലഭിക്കുമെന്നാണ് പ്രവണതകൾ വിലയിരുത്തിയുള്ള റിപ്പോർട്ടുകൾ. 107 സീറ്റുകളിൽ ദിസനായകയുടെ നേതൃത്വത്തിലുള്ള എൻ.പി.പി സഖ്യം ഇതിനോടകം മേൽക്കൈ ഉറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രമായിരുന്നു സഖ്യത്തിന്. അവിടെ നിന്നാണ് ഇപ്പോഴത്തെ കുതിപ്പ്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന് തുടർച്ചയായി വോട്ടെണ്ണൽ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റൽ വോട്ടുകളിൽ മുതൽ കൃത്യമായ മേധാവിത്വം നേടിയെടുക്കാൻ എൻ.പി.പിക്ക് സാധിച്ചു.
225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകയോടു തോൽവി ഏറ്റുവാങ്ങിയ ശേഷം റനിൽ വിക്രമസിംഗെ എം.പി. സ്ഥാനത്തേക്ക് പത്രിക നൽകിയില്ല. 1977-നുശേഷം ആദ്യമായി അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. രാജപക്സെ സഹോദരന്മാരും മത്സരത്തിനിറങ്ങിയില്ല.
Discussion about this post