ഷാരൂഖ് ഖാനെതിരെ വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് റായ്പുരില്‍ നിന്ന് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു. സായുധരായ ആറ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി. നേരത്തെ ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു ഷാരൂഖിന് ഒപ്പമുണ്ടായിരുന്നത്.
സല്മാന് ഖാനെതിരെ നിരന്തരം ഭീഷണിസന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഷാരൂഖിനേയും ചിലര്‍ ലക്ഷ്യമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ ജീവന് സംരക്ഷിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു.
Discussion about this post