സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 400 രൂപ കൂടി 56,920 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. ഇതോടെ വില 7,115 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു.
ഈ മാസം തുടക്കത്തി 59,080 രൂപയിലായിരുന്ന സ്വർണവില യു.എസ് തിരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ താഴേക്ക് പോയിരുന്നു.
കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്.
Discussion about this post