2025-26 സാമ്പത്തിക വർഷത്തേക്കുള്ള സം സ്ഥാന ബജറ്റ് അടുത്തമാസം ഏഴിന് നിയമസഭയിൽ അവതരിപ്പിക്കും. ഇതിനുള്ള പണിപുരയിലാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.
ഗവർണറുടെ നയപ്രഖ്യാപനത്തോടെ ഈ മാസം 17ന് നിയമസഭ ചേരും. നയപ്രഖ്യാപന പ്രസംഗം പാസാക്കിയശേഷം 23ന് പിരിയും. ബജറ്റ് അവതരണത്തിനായി ഫെബ്രുവരി ഏഴിന് വീണ്ടും സഭചേരും. ബജറ്റിനെ ക്കുറിച്ചുള്ള പൊതുചർച്ചകൾക്ക് ശേഷം ഫെബ്രുവരി 13 ന് പിരിയും. മാർച്ച് മൂന്നു മുതൽ 31 വരെ സഭ ചേർന്ന് ബജറ്റ് പാസാക്കാനാണ് തീരുമാനം.
Discussion about this post