സംസ്ഥാന സ്കൂൾ കായികമേളയിൽ തലസ്ഥാനജില്ലയായ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിയും ജില്ല സ്വന്തമാക്കി.
ഗെയിംസിൽ 144 സ്വർണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ ആധിപത്യം. ഓവറോൾ നേട്ടത്തിലും ബഹുദൂരം മുന്നിലെത്തി (1926 പോയിന്റ്). കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ സി സർവൻ ഇരട്ടറെക്കോഡിട്ട് മീറ്റിൻ്റെ താരമായി.
അത്ലറ്റിക്സിൽ ചരിത്രത്തിലാദ്യമായി മലപ്പുറം (192 പോയിന്റ്) കിരീടം നേടുമോയെന്നതാണ് ഇനിയുള്ള ആകാംക്ഷ. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് (169) പിന്നാലെയുണ്ട്.
ചരിത്രത്തിൽ ഇടംപിടിച്ച, ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരശീല വീഴും. കൗ മാര കായികകേരളത്തിന് ആവേശമായി മാറിയ മേള ഇക്കുറി സവിശേഷ പരിഗണനയുള്ള വിദ്യാർഥികളുടെയും ഗൾഫിൽനിന്നുള്ള മത്സരാർഥികളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു.
എട്ടുദിവസം നീണ്ട കാലിക മേളയിൽ കാൽലക്ഷത്തോളം കായിക പ്രതിഭകളാണ് മാറ്റുരച്ചത്. സംസ്ഥാന സ്കൂൾ കാ യികമേളയിൽ ആദ്യമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫി ഏർപ്പെടുത്തിയതും ഈ മേളയിലാണെന്ന പ്രത്യേകതയുണ്ട്.
2025ൽ തിരുവനന്തപുരമാണ് മേളയുടെ ആതിഥേയർ. ഒളിമ്പിക്സ് മാതൃകയിൽത്തന്നെയാവും സംഘാടനം.
Discussion about this post