സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ.) റേഷൻ കാർഡ് ഉടമകളിൽ കാൽലക്ഷത്തിലേറെ പേർ ഓണക്കിറ്റ് വാ ങ്ങിയില്ല. 27,128 എ.എ.വൈ റേഷൻ കാർഡ് ഉടമകളെയാണ് ഇങ്ങനെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം 26,295 പേർ കിറ്റ് കൈപ്പറ്റിയിരുന്നില്ല. മുൻവർഷത്തേക്കാളും കൂടുതൽ പേർ കിറ്റ് കൈപ്പറ്റാത്തതായി കണ്ട ത്തിയതോടെ അതിനുള്ള കാരണം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി.
വയനാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് കൂടുതൽ എ.എ.വൈ. റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റാത്തത്. വയനാട് 3212, തൃശൂർ 2654, തിരുവനന്തപുരം 2613, ഇടുക്കി 2554 പേർ ഓണക്കിറ്റ് കൈ പ്പറ്റിയില്ല. കൊല്ലം 1963, പത്തനംതിട്ട – 1278, ആലപ്പുഴ 1223, കോട്ടയം = 1562, എറണാകുളം 1902, പാലക്കാട് 2309, മലപ്പുറം 1816, കോഴിക്കോട് 1625, കണ്ണൂർ 1358, – കാസർകോട് 1059 പേരും കിറ്റ് വാങ്ങിയിട്ടില്ലന്നൊണ് കണക്ക്.
ഓണക്കിറ്റ് കൈപ്പറ്റാത്തവരെ സപ്ലൈ ഓഫിസിലേക്ക് വിളിച്ചുവരുത്തി കൃത്യമായ വിശദീകരണം തേടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കാർഡ് ഉടമകൾ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരാണെങ്കിൽ ഇവരുടെ റേഷൻ കാർഡ് മുൻഗണനാ വിഭാ ഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികൾ കൈകൊള്ളാനും ഇതിൻ്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post