സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കരുത്തൻമാരായ റെയിൽവേസിനെതിരെ കേരളത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയം നേടിയത്. 72 ാം മിനിട്ടിൽ മുഹമ്മദ് അജ്സാൽ നേടിയ ഗോളാണ് കേരളത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത്.
കോഴിക്കോട് ഇ.എം.എസ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ റയിൽവേസിനായിരുന്നു മേൽക്കൈ. നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും കേരളത്തിന് പ്രയോജനപ്പെടുത്താനായില്ല. എന്നാൽ രണ്ടാം പകുതിയിലേക്ക് നീങ്ങിയപ്പോൾ കേരളം ലീഡ് നേടുകയായിരുന്നു. നിജോ ഗിൽബർട്ടിന്റെ അസിസ്റ്റിൽ നിന്നാണ് അജ്സാൽ കേരളത്തിനായി ഗോൾ നേടിയത്. ഗോൾകീപ്പർ ഹജലിന്റെ പ്രകടനവും ആതിഥേയരുടെ വിജയത്തിൽ നിർണായകമായി.
ടൂൺമെന്റിൽ കേരളത്തിന്റെ അടുത്ത മത്സരം. ലക്ഷദ്വീപുമായാണ്. ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം തന്നെയാണ് വേദി.
Discussion about this post