സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോൾവർഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. ഇ സജീഷ് ഹാട്രിക്കുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന മത്സരത്തിൽ മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടിയപ്പോൾ നസീബ് റഹ്മാൻ, വി അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവർ ഓരോ ഗോളുകൾ നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റിൽ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് കളിയിലുട നീളം കേരളത്തിൻ്റെ ഉജ്വല പ്രകടനമായിരുന്നു.
ആദ്യ കളിയിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബർ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് തുടങ്ങുന്നത്.
Discussion about this post