കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെ.പി.സി.സി. സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് സരിനെ പുറത്താക്കിയത്.
സ്ഥാനാര്‍ഥിയാകാന്‍ സരിന് അയോഗ്യതയില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു. സരിന് സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.
Discussion about this post