ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെയും കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകനും എം.എല്‍.എയുമായ സീഷന്‍ സിദ്ദിഖിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുഫ്റാന്‍ ഖാന് എന്ന 20കാരനെ നോയിഡയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പണം നല്‍കിയില്ലെങ്കില്‍ സല്മാന് ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം എത്തിയത്.അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ഒക്ടോബര്‍ 12നാണ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം സല്മാന് ഖാനും സീഷനും നേരെ വധഭീഷണി വ്യാപകമായിരുന്നു.
തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post