മൂന്നാർ സീപ്ലെയിൻ പദ്ധതി നടത്തിപ്പിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്. മാട്ടുപ്പട്ടി ജലാ ശയത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടയിലാണ് വനംവകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചത്.
ആനകളുടെ സഞ്ചാരപാതയാണ് മാട്ടുപ്പട്ടി. സീ പ്ലെയിൻ സർവീസ് നടത്തുന്നത് ഇവ യുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈര വിഹാരത്തിന് തടസമാകുമെന്നാണ് വനം വകുപ്പിൻ്റെ പ്രധാന വാദം. കാട്ടാനകൾ ഉൾപ്പെ ടെ നിരവധി വന്യമൃഗങ്ങൾ മാട്ടുപ്പട്ടി ജലാശയത്തിൽ വെള്ളം കുടിക്കാനെത്തുന്നുണ്ട്. സീ പ്ലെയിൻ ജലാശയത്തിൽ ലാൻഡ് ചെയ്യുന്നത് വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വനംവകുപ്പ് മൂന്നാർ ഡിവിഷനിലെ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ സീ പ്ലെയിനിൻ്റെ റൂട്ട് അന്തിമമായയിട്ടില്ലെന്നും ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറി യിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥ ലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധ തി നടപ്പാക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായാണ് കൊച്ചിയിൽനിന്ന് മാട്ടുപ്പട്ടി ഡാമിലേക്ക് സീ പ്ലെയിൻ പറത്തിയത്. ഡാമിന് മുകളിൽ സീ പ്ലെയിൻ ഓടിക്കുന്നതിൽ പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സീ പ്ലെയിൻ പദ്ധതിക്കെതിരെയുള്ള വനം വകുപ്പിന്റെ വാദങ്ങൾ തള്ളി എം.എം.മണി എം.എൽ.എ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സീ പ്ലെയിൻ വിനോദസഞ്ചാര വികസനത്തിന് ആവശ്യമാണ്. ആന വനത്തിലാണുള്ളത്, ഡാമിൽ അല്ല. കാട്ടാനകൾക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ലെങ്കിൽ വനംവകു പ്പ് വെള്ളം കോരി മൃഗങ്ങൾക്ക് നൽകട്ടെ. വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ ജോ ലിനോക്കുകയാണ് വേണ്ടതെന്നും എം.എം. മണി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ സർവീസിന് കൊച്ചിക്കായലിലാണ് തുടക്കം കുറിച്ചത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽനിന്ന് മാട്ടുപ്പെട്ടിയിലേക്കായിരുന്നു ആദ്യ സർവീസ്. കനേഡിയൻ കമ്പനിയായ ഡിഹാവ് ലാൻഡ് കാനഡയുടെ 17 സീറ്റുള്ള വിമാനമാണ് സ്പൈസ് ജെറ്റിന്റെ സഹകരണത്തോടെ സർവീസ് നടത്തുന്നത്. ഫ്ലാഗ് ഓഫിനു മുൻപ് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി തുടങ്ങിയവർ സീ പ്ലെയിനിൽ ഹ്രസ്വയാത്രയും നടത്തി. കരയിലും വെള്ളത്തിലും ഇറക്കാവുന്ന (ആംഫീ ബിയൻ) വിമാനമാണ് കൊച്ചിയുടെ കായൽത്തിരകളിൽ വന്നിറ ങ്ങിയത്.
Discussion about this post