യു.എസിൽനിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുക, രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുക ഉൾപ്പെടെ 80,000 കോടി രൂപയുടെ സുപ്രധാന കരാറുകൾക്ക് കേന്ദ്ര സർക്കാരിൻ്റെ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. നിരീക്ഷണ സംവി ധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ് ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ രണ്ട് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള കരാർ ഏകദേശം 45,000 കോടി രൂപയാകും. അമേരിക്കൻ ജനറൽ അറ്റോമിക്സിൽ നിന്നാണ് 31 ഡ്രോൺ വാങ്ങുക. ഇതിനായി ഇന്ത്യയും യു.എസും കരാർ ഒപ്പുവയ്ക്കും. 31 എണ്ണത്തിൽ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും. കരസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും എട്ടുവീതവും.
Discussion about this post