സംസ്ഥാന സ്കൂള്‍ കലോത്സവം 2025 ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും. നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശീയ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15,000 പേര് കലോത്സവത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ മൂന്നു മുതല്‍ ഏഴുവരെയാണ് സംസ്ഥാന കലോത്സവം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ നാലിന് കേന്ദ്രം നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പതിനായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 180 ഇനങ്ങളില്‍ മത്സരമുണ്ടാകും.
Discussion about this post