ഇന്ത്യന്‍ സിനിമാലോകത്തെ സ്റ്റൈല്‍ മന്നന് രജനീകാന്തിന് ഇന്ന് 74-ാം പിറന്നാള്‍. സ്റ്റൈല്‍ മന്നന് പിറന്നാളാശംസകളുമായി നിരവധി പേരാണെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്, നടന്മാരായ കമലഹാസന്, വിജയ്, എസ്.ജെ.സൂര്യ തുടങ്ങിയവര്‍ രജനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു.
അഭിനയവും സ്റ്റൈലും കൊണ്ട് അതിര്‍ത്തികള്‍ക്കുമപ്പുറം ആറ് മുതല്‍ അറുപത് വരെയുള്ളവരെ തന്റെ ആരാധകരാക്കി മാറ്റിയ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള് എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന് കുറിച്ചത്. സമൂഹമാധ്യമങ്ങളില്‍ നിറയെ താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളുമാണ്.
അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറിലൂടെയാണ് രജനീകാന്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാള്‍ക്കും കീഴടക്കാനാകാത്ത താരപദവിയിലേക്ക് എത്തിയത്.
Discussion about this post