സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ് പോർട്ട് കമ്മീഷണർ. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുന്നതും വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ വി നോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങൾ വഴിയോ, സോഷ്യൽൽ മീ ഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്.
ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധു ക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല.
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് പിടികൂടുന്നതിനായി പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post