സംസ്ഥാനത്ത് സ്വര്‍ണ വില ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പടെ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ 68,000 രൂപയോളം നല്‍കേണ്ടിവരും. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
താരതമ്യേന സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടിയതും വില വര്‍ധനവിന് ഇടയാക്കിയിട്ടുണ്ട്.
Discussion about this post