സംസ്ഥാനത്ത് സ്വര്‍ണവില 59,000 രൂപയിലെത്തി. പവന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് വില 7,375 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു.
ഈ മാസം ആദ്യം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുകയാണ്. ഒക്ടോബര്‍ ഒന്നിന് 56,400 രൂപയായിരുന്നു വില. ഒക്ടോബര്‍ 4, 5, 6, 12,13, 14 തീയതികളില്‍ വില 56,960 രൂപയിലെത്തി. ഒക്ടോബര്‍ 16നാണ് 57,000 കടന്നത്. ശനിയാഴ്ച 58,000വും കടന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് 59,000 കടന്നതോടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായി ഇത് മാറി.












Discussion about this post