സംസ്ഥാനത്ത് സ്വർണ വില പവന് 1080 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 56,680 രൂപയായി. കഴിഞ്ഞ ദിവസം 57,760 രൂപയായിരുന്നു വില. ഗ്രാമിൻ്റെ വില 135 രൂപ കുറഞ്ഞ് 7,085 രൂപയുമായി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,617 ഡോളർ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം തനി തങ്കത്തിൻ്റെ വില 76,714 രൂപ നിലവാരത്തിലാണ്.
യു.എസ് തിരഞ്ഞെടുപ്പിൽ ട്രംപ് മികച്ച വിജയം നേടിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതും സ്വർണത്തിന് തിരിച്ചടിയായി.
Discussion about this post