സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ വില 57,600 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി.
നവംബർ ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രമാണ് വർധന ഉണ്ടായത്.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. യു.എസിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിൻ്റെ മൂല്യം ഉയർന്നതും യു.എസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില ഇടിയാൻ കാരണം.
ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളറോളം ഇടിഞ്ഞ് 2662 ഡോളറിലെത്തി.
Discussion about this post