സംസ്ഥാനത്ത് സ്വർണം പവന്റെ വില 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിൻ്റെ വില 100 രൂപ കുറഞ്ഞ് 7,200 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വർണത്തെ ബാധിച്ചത്. ദുർബലമായ ആഗോള സൂചനകളും സ്വർണത്തിന് തിരിച്ചടിയായി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,719.19 ഡോളർ നിലവാരത്തിലാണ്.
Discussion about this post