സൗരോർജ വൈദ്യുതി വിൽപ്പന കരാർ നേടിയെടുക്കാൻ ഇന്ത്യയിൽ രണ്ടായിരം കോടിയിലേറെ രൂപയുടെ കോഴയിടപാട് നടത്തിയ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവരടക്കം എട്ടുപേർക്കെതിരെ അറസ്റ്റ് വാറണ്ട്. അമേരിക്കയിലെ ന്യൂയോർക്ക് ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇവർ അമേ രിക്കയിൽ വിചാരണ നേരിടണം.
കരാർ നേടിയെടുക്കാൻ അമേരിക്കൻ നിക്ഷേപകരിൽനിന്ന് പല ഘട്ടങ്ങളിലായി 34000 കോടിയോളം രൂപ അദാനി ഗ്രൂപ്പ് സമാഹരിച്ചതാണ് നിയമ നടപടികൾക്ക് വഴിവച്ചത്. അദാനി ഗ്രൂപ്പിനൊപ്പമുള്ള അസുർ പവർ കമ്പനി ന്യൂയോർക്ക് ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തിയതും നിയമനടപടിക്ക് കാരണമായി.
അമേരിക്കയുമായി ഇന്ത്യക്ക് . കോഴയിടപാടിലൂടെ നേടിയ വൈദ്യുതി കരാർ ഉയർത്തിക്കാട്ടി പണം സമാഹരിച്ച കുറ്റത്തിന് യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) അദാനിക്കും കൂട്ടാളികൾക്കുമെതിരെ സിവിൽ കുറ്റവും ചുമത്തി.
Discussion about this post